കോഴിക്കോടേക്കുള്ള വിമാനം ഇറക്കിയത് കൊച്ചിയിൽ; വിമാനത്തിൽ നിന്നിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

flight

കോഴിക്കോട് ഇറങ്ങേണ്ട ജിദ്ദയിൽ നിന്നുള്ള വിമാനം കൊച്ചിയിലിറക്കിയതിന് പിന്നാലെ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തിൽ നിന്നിറങ്ങാൻ തയ്യാറാകാതെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എന്തുകൊൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ യാത്രക്കാരെ എങ്ങനെ കോഴിക്കോട് എത്തിക്കുമെന്നോ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ നൽകിയിട്ടില്ല. രണ്ട് മണിക്കൂറിന് ശേഷമാണ് തങ്ങൾക്ക് ഭക്ഷണം പോലും എത്തിച്ചു തന്നതെന്ന് യാത്രക്കാർ പറയുന്നു. സ്‌പൈസ് ജെറ്റ് എസ് ജി 36 വിമാനമാണ് കൊച്ചിയിലിറക്കിയത്. ഇന്ന് പുലർച്ചെ നാലിനാണ് വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്. 


 

Share this story