നാലര മണിക്കൂർ മുമ്പ് പുറപ്പെട്ട് വിമാനം; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ
Sep 3, 2025, 15:11 IST

സാധാരണ പുറപ്പെടേണ്ട സമയത്തിന് നാലര മണിക്കൂർ മുമ്പ് വിമാനം പറന്നതോടെ പ്രതിസന്ധിയിലായത് യാത്രക്കാരാണ്. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. സമയക്രമത്തിൽ വരുത്തിയ മാറ്റം അറിയിച്ചില്ലെന്ന് പറഞ്ഞ് ഏതാനും യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തു
ബംഗളൂരുവിലേക്ക് രാത്രി 8.30ന് പോകുന്ന വിമാനമാണ് ഇന്നലെ വൈകിട്ട് നാല് മണിക്ക് പുറപ്പെട്ടത്. ഇത് അറിയാതെ എത്തിയ യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു
എന്നാൽ യാത്രക്കാരെ വിവരം അറിയിച്ചിരുന്നുവെന്നാണ് വിമാന കമ്പനി അവകാശപ്പെടുന്നത്. ടിക്കറ്റ് തുക തിരികെ നൽകുമെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്