ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് പ്രതിസന്ധിയിൽ; അരിവില കൂടിയേക്കുമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി

anil

സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. നേരത്തെ സംസ്ഥാന ബജറ്റിൽ ആവശ്യമായ തുക വിലയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഭക്ഷ്യവകുപ്പിൽ നേരിടുന്ന പ്രതിസന്ധി മന്ത്രി വ്യക്തമാക്കിയത്

ഭക്ഷ്യ വകുപ്പ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് അനുസൃതമായ പരിഗണന ബജറ്റിൽ വേണം. മന്ത്രിയെന്ന നിലയിൽ ചർച്ച നടത്തും. നിലവിൽ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതൽ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങൾ മുന്നണിയിലും മന്ത്രിസഭയിലും സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു
 

Share this story