ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ കാൽ പ്ലാറ്റ്‌ഫോമിനിടയിൽ കുടുങ്ങി; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

Train
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കാൽ കുടുങ്ങി രണ്ട് വിദ്യാർഥികൾക്ക് പരുക്ക്. ആലുവ സ്വദേശികളായ ഫർഹാൻ, ഷമീം എന്നിവർക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന് കാൽ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തൃശ്ശൂർ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story