കൊല്ലം ആയൂരിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് തിരികെ കയറിയെന്ന് വനംവകുപ്പ്
Mon, 22 May 2023

കൊല്ലം ആയുരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനംവകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് തിരികെ കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് കാട്ടുപോത്തുകളാണ് ആയൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. ഒരാളെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതിലൊരു കാട്ടുപോത്ത് താഴ്ചയിലേക്ക് വീണ് ചത്തിരുന്നു
ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.