അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തുമെന്ന് വനം മന്ത്രി; സംഘത്തിൽ നാല് കുങ്കിയാനകളും

saseendran

ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നാല് കുങ്കിയാനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുളഅളത്. ഈ മാസം 16ന് ശേഷമാണ് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തുക. 

അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ മറ്റ് പ്രശ്‌നക്കാരായ ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. എസ് എസ് എൽ സി പരീക്ഷ നടക്കുന്ന തീയതി ഒഴിവാക്കിയാകും ആനയെ പിടികൂടാൻ ശ്രമിക്കുക. 144 പ്രഖ്യാപിക്കേണ്ടി വരുമെന്നതിനാലാണിത്


 

Share this story