ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ സുഹൃത്ത് രാത്രി വീട്ടിലെത്തി; വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്

Police

കോഴിക്കോട് താമരശ്ശേരിയിൽ രാത്രി വീട്ടിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ വെട്ടിപ്പരുക്കേൽപ്പിച്ച് യുവാവ്. താമരശ്ശേരി കട്ടിപ്പായാണ് സംഭവം. അരിക്കോട് സ്വദേശിക്കാണ് തലയ്ക്കും മുഖത്തും വെട്ടേറ്റത്. ഭർത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്

23കാരിയായ യുവതിയും ഭർത്താവും കുട്ടിയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുമ്പ് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കൾ യുവതിയെയും കുട്ടിയെയും സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഭർത്താവിനെ വിളിച്ചുവരുത്തി ഇവരെ അയാൾക്കൊപ്പം പറഞ്ഞുവിട്ടു

എന്നാൽ ഇവർ വീട്ടിലെത്തിയതിന് പിന്നാലെ സുഹൃത്തും ഇവിടെ എത്തി. ഇവിടെ വെച്ച് യുവതിയുടെ ഭർത്താവും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കത്തിയെടുത്ത് സുഹൃത്തിനെ ആക്രമിക്കുകയുമായിരുന്നു. പിന്നാലെ യുവതിയും സുഹൃത്തും വീട് വിട്ടിറങ്ങുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെയും സുഹൃത്തിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.
 

Share this story