ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും; പ്രതിപക്ഷത്തെ മുഖവിലക്കെടുക്കും: റവന്യു മന്ത്രി

rajan

ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസ്സമാണെങ്കിൽ ചട്ടം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകൾ കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ലെന്നും മന്ത്രി  പറഞ്ഞു

മറ്റ് വകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യു വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടം നൽകാൻ ആകൂമോയെന്ന് പരിശോധിക്കും. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരം ആകുന്ന രീതിയിലാകും നിയമം ഭേദഗതി ചെയ്യുക. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിയമനം. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലക്കെടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story