ഹാജിമാർക്ക് സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യും; മന്ത്രി വി.അബ്ദുറഹ്മാൻ

Valla
തെക്കൻ കേരളത്തിൽ നിന്ന് ഇക്കൊല്ലം ഹജ്ജിന് പോകുന്നവർക്കുള്ള പ്രായോഗിക പഠന ക്ലാസ് മന്ത്രി.വി അബ്ദുറഹ്മാൻ തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇക്കൊല്ലം പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചവർക്ക് പ്രയാസരഹിതമായി കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് കായികം, വഖഫ് ഹജ്ജ്, ന്യൂനപക്ഷക്ഷേ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. 

ഇന്ത്യയിൽ നിന്ന് ഇക്കൊല്ലം ഹജ്ജിന് അവസരം ലഭിച്ച ഒന്നേമുക്കാൽ ലക്ഷം തീർത്ഥാടകാരിൽ പതിനായിരത്തി മുന്നൂറ് പേരാണ്. കേരളത്തിൽ നിന്നുള്ളവർ, എന്നാൽ കോഴിക്കോടിന് പുറമെ കൊച്ചിയും കണ്ണൂരുമുൾപ്പടെ മൂന്ന് വിമാനത്താവളങ്ങളും ഹജ്ജ് എംബാർക്കേഷൻ പോയിന്റാക്കിയിട്ടുണ്ട്. ഈ സൗകര്യം മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്രയും താമസവും, സുഖസൗകര്യങ്ങളുമടക്കമുള്ളവ ഏകോപിപ്പിക്കുന്നതിന് ചരിത്രത്തിലാദ്യമായി ഒരു ഐ.എ.എസ് ആഫീസറെ (ശ്രീ.ജാഫർ മാലിക്) ഹജ്ജ് തീർത്ഥാടന കാലഘട്ടത്തിൽ സൗദി അറേബ്യയയിൽ നോഡൽ ഓഫറായി യോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെക്കൻ കേരളത്തിൽ നിന്ന് 2023 ൽ ഹജ്ജിന് യോഗ്യത നേടിയവർക്കുള്ള പ്രായോഗിക - പഠനക്ലാസ് തിരുവനന്തപുരം വള്ളക്കടവ് അറഫാ ഓഡിറ്റോറിയത്തിൽ ഉത് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തിരുവനന്തപുരം യതീംഖാന ജനറൽ സെക്രട്ടറി അഡ്വ എം.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി പാനിപ്ര ഇബ്രാഹീം മൗലവി, അബ്ദുറഹ്മാൻ പുഴക്കര, തിരുവല്ലം യുസഫ് എന്നിവർ പഠന ക്ലാസ് നടത്തി. എ.സൈഫുദ്ധീൻ ഹാജി, നാസർ കുടയറ, ഷാൻ തൊളിക്കോട്, എ.റഹ്മത്തുല്ലാ,  ഇ.സുധീർ, ബി.സുലൈമാൻ, പി.എം.എസ് ഹാജ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു. പാങ്ങോട് ശിഹാബുദ്ധീൻ മൗലവി പ്രാർത്ഥന നടത്തി.

Share this story