അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും; അദാനി ഗ്രൂപ്പും നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി

ananthu

വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അനന്തുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട തീരുമാനം സ്വീകരിക്കും. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബിഡിഎസ് വിദ്യാർഥിയായിരുന്ന അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അതുകൂടി പരിഗണിച്ച് വേണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്

സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകും. ഒരു കുട്ടിയുടെ കാല് മുറിക്കുന്ന സംഭവമടക്കം ഇത്തരത്തിൽ നിരവധി വിഷയങ്ങൾ ഉണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Share this story