ഗവർണർ സഭയെ അവഹേളിച്ചു; ഗവർണർ-സർക്കാർ പോര് രാഷ്ട്രീയ നാടകമെന്ന് സതീശൻ

satheeshan

ഗവർണറുടെ നടപടി നിയമസഭയോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ നടപടിക്രമങ്ങളോടും ഭരണഘടന നിർദേശങ്ങളോടും പൂർണമായ അവഗണനയും അവഹേളനവുമാണ് ഗവർണർ നടത്തിയതെന്നും സതീശൻ പറഞ്ഞു. കുറേക്കാലമായി സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിൻരെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്. 

യഥാർഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിന്റെ ഒരു കാര്യവുമില്ല. ഗവൺമെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യമായൊരു കേന്ദ്ര വിമർശനമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടതെന്നും സതീശൻ പറഞ്ഞു. 

ഗവർണറും സർക്കാരും തമ്മിൽ നാടകം നടക്കുന്നു. സർക്കാർ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നോ അപ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ എത്താറുണ്ട്. ഇവരുടെ പിണക്കം പോലും രാഷ്ട്രീയ നാടകമാണെന്നും സതീശൻ പറഞ്ഞു.
 

Share this story