അധിക യാത്രാ ബത്തയായി 30 ലക്ഷം രൂപ സർക്കാർ അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ
Sat, 11 Feb 2023

അധിക യാത്രാ ബത്തയായി കേരളാ സർക്കാർ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചത്. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോക്കോൾ പ്രകാരമാണെന്നും ഗവർണർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഗവർണറുടെ വിമാനയാത്രക്ക് സർക്കാർ അധികമായി 30 ലക്ഷം രൂപ അനുവദിച്ചത്
ഡിസംബർ 30നാണ് അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ-ഗവർണർ തർക്കത്തിന് താത്കാലിക ആശ്വാസമായതോടെയാണ് ധനവകുപ്പ് ഈ ഫയൽ പരിഗണിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവായത്.