റോഡരികിൽ കസേരയിട്ടിരുന്ന് ഗവർണർ; പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

cm

എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ഗവർണറുടേത് നാലാമത്തെ ഷോ എന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചു

കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ് ഐ ആർ വാങ്ങിയതിന് ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് ഗവർണർ തിരിച്ചു
 

Share this story