ഗവർണറുടെ പെരുമാറ്റം വിചിത്രം; പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു: മന്ത്രി രാജേഷ്

Mb Rajesh
എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഗവർണറുടെ പെരുമാറ്റം വിചിത്രമാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനാണ് ഗവർണറുടെ ശ്രമം. കുട്ടി വാശി പിടിക്കുന്ന പോലെ ഗവർണർ കസേര ഇട്ടിരിക്കുന്നത്. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടുപിന്നാലെ പക്കമേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണ്. തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണെന്നും എംബി രാജേഷ് പറഞ്ഞു
 

Share this story