ഇസ്രായേലിലേക്ക് പോയ കർഷക സംഘം കേരളത്തിൽ തിരിച്ചെത്തി; ബിജു കുര്യനായി അന്വേഷണം തുടരുന്നു
Mon, 20 Feb 2023

കേരളത്തിൽ നിന്നും കൃഷി പഠിക്കാനായി ഇസ്രായേലിലേക്ക് പോയ 26 പേരടങ്ങുന്ന കർഷക സംഘം തിരിച്ചെത്തി. പുലർച്ചെയാണ് കൊച്ചിയിൽ സംഘമെത്തിയത്. അതേസമയം സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേലിൽ വെച്ച് കാണാതായിരുന്നു. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജുവിനെ കാണാതായതെന്ന് സംഘത്തിലുള്ളവർ അറയിിച്ചു
തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇയാൾക്കായി ഇസ്രായേൽ പോലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. ആധുനിക കൃഷിരീതികൾ പഠിക്കാനാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകർ ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബിജു കുര്യനാണ് സംഘത്തെ വെട്ടിച്ച് ഇസ്രായേലിൽ മുങ്ങിയത്. ഇതേ തുടർന്ന് ബിജു കുര്യനില്ലാതെയാണ് സംഘം മടങ്ങിയത്.