കണക്ക് തിരുത്തി ആരോഗ്യവകുപ്പ്; ഈ വർഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ

ameebic

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ട് പേർ മാത്രമാണ് മരിച്ചതെന്ന നേരത്തെയുള്ള കണക്കാണ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം 17 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുണ്ട്. 

ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. 66 പേർക്ക് ഇതുവരെ രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ്(51) മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
 

Tags

Share this story