എ രാജയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു

raja

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്‌റ്റേ. 10 ദിവസത്തേക്കാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത്. സുപ്രീം കോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്

നിബന്ധനകളോടെയാണ് സ്‌റ്റേ. എംഎൽഎ പദവിയുമായി ബന്ധപ്പെട്ട ഒരു അധികാരവും രാജക്കുണ്ടാകില്ല. വോട്ടവകാശമോ മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതികളിൽ ഇടപെടാനോ അവകാശമുണ്ടാകില്ല. പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
 

Share this story