കെടിയു സിൻഡിക്കേറ്റ് തീരുമാനം സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി
Fri, 17 Mar 2023

കേരളാ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സതീഷ് നൈനാന്റേതാണ് ഉത്തരവ്. ഗവർണർക്ക് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.
കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിൻഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് ചാൻസലറായ ഗവർണർ സസ്‌പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവർണർ തടഞ്ഞിരുന്നു