കരിങ്കൊടി പ്രതിഷേധത്തിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി
Tue, 21 Feb 2023

കരിങ്കൊടി പ്രതിഷേധത്തിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പാലാരിവട്ടത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. അതേസമയം മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ചരക്കണ്ടിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.