മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

bindu
മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി തള്ളി. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ട് ചോദിച്ച് ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മന്ത്രി ആർ ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ഹർജി തള്ളിയത്.
 

Share this story