വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
Tue, 2 May 2023

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെയും താത്പര്യത്തിന് സ്റ്റോപ്പ് അനുവദിച്ചാൽ എക്‌സ്പ്രസ് ട്രെയിൻ എന്ന സങ്കൽപ്പം ഇല്ലാതാകും. ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനം അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്.