ഹൈറിച്ച് തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്ന് പ്രതികൾ

അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കോടതിയിൽ. മണി ചെയിൻ തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളാണ് ഇവർ. 

ഇ ഡി തൃശ്ശൂരിലെ വീട്ടിൽ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവിൽ പോയത്. ഇരുവരും സാമ്പത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണ കോടതിയിൽ അറിയിച്ചിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്

പ്രതികൾ സമാന സ്വഭാവമുള്ള 19 കേസുകളിൽ കൂടി പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഇ ഡി അറിയിച്ചിരുന്നു.
 

Share this story