പോലീസ് നോട്ടീസിൽ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരെ പരാതി നൽകിയ യുവതി ഹൈക്കോടതിയിൽ

vedan

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പോലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തുന്നിരുന്നത്.

തങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയ്ക്ക് പോലീസ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിലാണ് യുവതി ഇപ്പോൾ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് എറണാകുളം സെൻട്രൽ പോലീസ് പറയുന്നത്. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും പോലീസ് കൂട്ടിച്ചേർത്തു.

Tags

Share this story