നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവം; 23കാരി കുറ്റം സമ്മതിച്ചു

kochi

കൊച്ചി പനമ്പിള്ളി നഗറിൽ ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ 23കാരി കുറ്റം സമ്മതിച്ചെന്ന് പോലീസ്. ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേക്ക് എറിയുകയായിരുന്നു. കൊലപാതകമാണോയെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു

യുവതി ബലാത്സംഗത്തിന് ഇരയായെന്ന സംശയം അന്വേഷിക്കുകയാണ്. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്നും സംശയമുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രസവം നടന്നതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് യുവതി പറഞ്ഞു

പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോർട്ടത്തിലെ വ്യക്തമാകൂ. യുവതിയെ വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് ചെയ്യും.
 

Share this story