ചന്ദനത്തോപ്പ് ഐടിഐയിൽ കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; ഏഴ് എസ് എഫ് ഐക്കാർക്കെതിരെ കേസ്

krishnakumar

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. എബിവിപിയുടെയും എൻഡിഎയുടെയും പരാതിയിൽ ഏഴ് പേർക്കെതിരെയാണ് കേസ്

കഴിഞ്ഞ ദിവസം കോളേജിൽ വോട്ട് അഭ്യർഥിക്കാനെത്തിയ ബിജെപി സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നിർവഹിക്കാനുള്ള നീക്കമാണ് എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞത്. ഇതോടെ എസ് എഫ് ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയിലെത്തി

പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എസ് എഫ് ഐക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നൽകുമെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു.
 

Share this story