പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയ സംഭവം; കൊച്ചി സ്വദേശി സേവ്യർ അറസ്റ്റിൽ

savier

പ്രധാനമന്ത്രിക്ക് ഭീഷണിക്കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ജോണി എന്നയാളുടെ പേരിൽ ഇയാൾ കത്ത് എഴുതുകയായിരുന്നു. ഇയാളുടെ കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നു

തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയത്.
 

Share this story