ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ കൂടി പിടിയിൽ

arrest

കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് വിദ്യാർഥിനി നടത്തിയ വെളിപ്പെടുത്തൽ സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരുന്നു

ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്ന് നൽകി. മൂന്ന് വർഷമായി മയക്കുമരുന്ന് കാരിയാറായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിദ്യാർഥിനി വെളിപ്പെടുത്തിയത്. കേസിൽ പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കം പത്ത് പേരാണ് പ്രതികൾ
 

Share this story