കഴക്കൂട്ടത്ത് വിദ്യാർഥിനിയെ നടുറോഡിലിട്ട് മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

arrest

വിദ്യാർഥിനിയെ നടു റോഡിൽവെച്ച് മർദിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിള വീട്ടിൽ വിനയൻ(28) എന്നിവരാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ ആക്രമിച്ചെന്നായിരുന്നു നാലംഗ സംഘത്തിനെതിരായ പരാതി. സ്‌കൂൾ വിട്ട് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടയിൽ കഴക്കൂട്ടം ചേങ്കോട്ടുകോണത്തുവെച്ച് വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.


ബൈക്കിലെത്തിയ നാലംഗ സംഘം സ്‌കൂൾ വിട്ട് പോകുന്ന പെൺകുട്ടിയുമായി വാക്ക് തർക്കമുണ്ടാവുകയും പ്രകോപിതരയി മർദിച്ചുവെന്നുമാണ് പരാതി. ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവിക്കും വയറിനും നെഞ്ചിനും പരുക്കേറ്റു. സംഭവം കണ്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ ബൈക്കുമായി കടന്നുകളഞ്ഞിരുന്നു.

Share this story