കൊച്ചി കോർപറേഷന് പിഴയിട്ട സംഭവം; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മേയർ

anilkumar

കൊച്ചി കോർപറേഷന് ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി മേയർ എം അനിൽകുമാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണമുണ്ട്

മുൻ മേയർമാരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൺ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപറേഷൻ ഉത്തരവാദപരമായും ആത്മാർഥമായും ചെയ്യുമെന്നും മേയർ എം അനിൽകുമാർ പറഞ്ഞു.
 

Share this story