വിദ്യാർഥികളെ പൂട്ടിയിട്ട സംഭവം; കാസർകോട് ഗവ. കോളജ് പ്രിൻസിപ്പലിനെ ചുമതലകളിൽ നിന്ന് നീക്കാൻ നിർദേശം

rema

കാസർഗോഡ് ഗവ.കോളജ് പ്രിൻസിപ്പൽ എം രമയെ ചുമതലകളിൽ നിന്ന് നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്നാണ് നടപടി. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിൻസിപ്പലിനെ മാറ്റാനുള്ള നീക്കം.

കുടിവെള്ള പ്രശ്നം സംസാരിക്കാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി.  കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Share this story