ദി കേരള സ്‌റ്റോറി 2: പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമാതാക്കൾക്കും നോട്ടീസയച്ച് ഹൈക്കോടതി

kerala story 2

പ്രൊപഗണ്ട ചിത്രം ദി കേരളാ സ്റ്റോറി 2ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ചിത്രത്തന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം തേടി. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ ഒന്നടങ്കം കളങ്കപ്പെടുത്താൻ ഉള്ളതാണെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്റെ വാദം

തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും നാടാണ് കേരളം എന്ന് മുദ്ര കുത്താൻ ഈ സിനിമ കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രൂവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തുവന്നിരുന്നു
 

Tags

Share this story