കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യണം; കരൂരിലാകെ പോസ്റ്ററുകൾ

vijay

കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. കൊലയാളിയായ വിജയ് യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററാണ് കരൂർ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്‌നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ് യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 

വിജയ്‌ക്കെതിരായ പോസ്റ്ററുകൾക്ക് പിന്നിൽ ഡിഎംകെ ആണെന്ന് ടിവികെ ആരോപിച്ചു. 
അതേസമയം കരൂരിൽ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 65 വയസുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയിൽ കഴിഞ്ഞിരുന്ന 55 പേർ ആശുപത്രി വിട്ടു.

നിലവിൽ 50 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂർ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌
 

Tags

Share this story