ഈടായി വാങ്ങിയ ഭൂമി മറിച്ചുവിറ്റു; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

unnikrishnan potty

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. 

തിരുവനന്തപുരം കഴക്കുട്ടം സ്വദേശിയാണ് പരാതി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത് 2020 ൽ ആണെന്ന് പരാതിയിൽ പറയുന്നു. സ്‌കൂൾ ഉടമയായ സ്ത്രീ പോറ്റിയിൽ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നൽകിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. 

ഭൂമി എഴുതി നൽകിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നൽകി എന്നാൽ ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോൾ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കഴക്കൂട്ടം സ്വദേശിയ്ക്കാണ് ഭൂമി ഉണ്ണികൃഷ്ണൻ പോറ്റി മറിച്ചു വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഭൂമി തിരികെ നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകി എന്നാൽ നൽകിയ ഉറപ്പ് ലംഘിച്ചതോടെയാണ് യുവതി പരാതി നൽകിയത്.

Tags

Share this story