രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകും
Jan 29, 2026, 08:14 IST
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാകുന്ന ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്ന് സൂചിപ്പിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വെച്ചു
സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി വർധിച്ചു. സംസ്ഥാനത്തിന്റെ തനത് വരുമാനം 2.7 ശതമാനം വർധിച്ചു. കാർഷിക, മത്സ്യമേഖലയിലും വളർച്ചയുണ്ടായി
ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്.
