ലാവ്‌ലിൻ കേസ് 39ാം തവണയും മാറ്റി; സുപ്രീം കോടതിയിൽ ഇന്നും പരിഗണിച്ചില്ല

supreme court

എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. കേസ് അന്തിമ വാദത്തിനായി പട്ടികയിലുണ്ടായിരുന്നുവെങ്കിലും പരിഗണനക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. കോടതിയുടെ മുന്നിലെത്തിയ മറ്റ് കേസുകൾ നീണ്ടുപോയതിനാലാണ് ലാവ്‌ലിൻ കേസ് പരിഗണിക്കാതിരുന്നത്

അതേസമയം അന്തിമ വാദത്തിന്റെ പട്ടികയിൽ ഉണ്ടായിട്ടും അഭിഭാഷകർ ആരും കേസ് ഉന്നയിച്ചില്ല. സുപ്രീം കോടതിയിൽ ഇന്ന് അന്തിമ വാദം ആരംഭിക്കാനിരിക്കെയാണ് കേസ് വീണ്ടും മാറ്റിവെച്ചിരിക്കുന്നത്

ഇത് 39ാം തവണയാണ് ലാവ്‌ലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിയത്. ഫെബ്രുവരിയിലും കേസ് പരിഗണനക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
 

Share this story