പോസ്റ്റൽ വോട്ടുകളിൽ കേരളത്തിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു; ദേശീയതലത്തിൽ എൻഡിഎ മുന്നേറ്റം

cpm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്ത് എൻഡിഎക്ക് തന്നെ ലീഡ്. ഫലം പുറത്തുവന്ന 151 സീറ്റുകലിൽ 101 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ഇന്ത്യ സഖ്യം 40 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മറ്റ് പാർട്ടികൾ 10 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു

കേരളത്തിൽ തപാൽ വോട്ടുകളുടെ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. 8 സീറ്റുകളിൽ എൽഡിഎഫും 5 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്. 

കൊല്ലത്ത് മുകേഷ്, കണ്ണൂരിൽ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, മാവേലിക്കരയിൽ അരുൺകുമാർ, തൃശ്ശൂരിൽ വിഎസ് സുനിൽകുമാർ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ എന്നിവരാണ് മുന്നിട്ട് നിൽക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ.
 

Share this story