നേതൃത്വം ബോധപൂർവം അപമാനിക്കുന്നു; ഇനി മത്സര രംഗത്തേക്കില്ലെന്ന് കെ മുരളീധരൻ
Mon, 13 Mar 2023

തന്നെ ബോധപൂർവം അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ.
നോട്ടീസ് നൽകും മുമ്പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാനില്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചു. പക്ഷേ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരൻ അറിയിച്ചു.