ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തും; സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകാമെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

തുടർ ഭരണം പാടില്ലെന്ന സച്ചിദാനന്ദന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സച്ചിദാനന്ദൻ എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ല. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ആന്റോ ആന്റണി രണ്ടുകോടി വാങ്ങിയത് എന്തിന്. ആരു പറഞ്ഞിട്ടാണ് വാങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ പങ്കെന്താണ്. കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന സമസ്തയുടെ ആവശ്യം നയപരമായ കാര്യമാണ്. ആലോചിച്ച ശേഷമേ തീരുമാനം ആക്കാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എൽഡിഎഫിന് തുടർഭരണം ഉണ്ടായാൽ മലയാളത്തിലെ 'പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ. വികസിത അർധവികസിത രാജ്യങ്ങളെക്കാൾ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാവങ്ങൾ എന്ന പ്രയോഗം ഇനി മലയാള ഭാഷയിൽ ജനങ്ങളെ മുൻനിർത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story