ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ്

gevarghese

സർക്കാരിനെതിരായ തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തന്റെ നേർക്കുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു. ഇടതുപക്ഷമാണ് തന്റെ ഹൃദയപക്ഷമെന്നും ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.


പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. വിഷയം അവസാനിച്ചു. പറഞ്ഞത് പറഞ്ഞതാണ്. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി ഉണ്ടാകില്ല. ഇതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ല. മറ്റൊരു വാക്കും എന്റെ പക്കൽ നിന്നും കിട്ടില്ല. ഞാൻ എന്നും ഇടതുപക്ഷത്തായിരിക്കും. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.


കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു വിമർശനം. പിന്നാലെ പരസ്യവിമർശനവുമായി മുഖ്യമന്ത്രിയെത്തി. പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികൾ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
 

Share this story