നിയമപോരാട്ടം അവസാനിക്കുന്നില്ല; ജന നായകൻ നിർമാതാക്കൾ സുപ്രീം കോടതിയിൽ

jana nayakan

വിജയ് സിനിമ ജന നായകനുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്. റീലിസീന് അനുമതി നൽകിയുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തതോടെ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹർജി

സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടിരുന്നു. പിന്നാലെ, സെൻസർ ബോർഡ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച ബെഞ്ച് നിർമാതാക്കളെയും ജസ്റ്റിസ് പി ടി ആശയെയും വിമർശിച്ചിരുന്നു.

നിർമാതാക്കളുടെ വാദത്തിനെതിരായ അഫിഡവിറ്റ് സമർപ്പിയ്ക്കാൻ കോടതി അനുവദിച്ചില്ലെന്നും ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചുവെന്നും സെൻസർ ബോർഡിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിമർശനം. 

Tags

Share this story