രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തരകാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ല

high court

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്നുമാണ് ഹൈക്കോടതി വിധി

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2014ൽ തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. ബെന്നറ്റിന്റേത് പെയ്ഡ് സീറ്റാണെന്ന് ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് വിഷയം ഹൈക്കോടതിയിലെത്തിയത്.
 

Share this story