പ്രധാന രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയുമായി രാഹുല്‍ ഈശ്വര്‍

rahul eswar

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന  സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യകേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായി രാഹുല്‍ ഈശ്വര്‍ പറയുന്നു. ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലോ കൊട്ടാരക്കരയിലോ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്നാണ് ചോദിച്ചത്

വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിത്. കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു

മഹാത്മാ ഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് ലക്ഷ്യം. തന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു
 

Tags

Share this story