ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ ആളെ കണ്ടെത്തി; കേസിൽ പ്രതി ചേർത്തു

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ എൽഎസ്ഡി സ്റ്റാമ്പ് കൈവശം വെച്ചെന്ന് കണ്ടെത്തി 72 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ എക്‌സൈസിന് വ്യാജവിവരം നൽകി ആളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പുണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ

ഇയാളെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നാരായണദാസിനോട് ഹാജരാകാൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശ്ശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. 

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് ഷീല സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ വ്യാജ എൽ എസ് ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് തെളിഞ്ഞു. നേരത്തെ കേസിൽ ഷീലയുടെ ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
 

Share this story