കണ്ണൂർ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; തെരച്ചിൽ തുടരുന്നു

maoist

കണ്ണൂർ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്നാം കോളനിയിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കർണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് പേരെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. വനത്തിൽ തെരച്ചിൽ തുടരുകയാണ്.

ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരുമടങ്ങിയ സംഘമാണ് കോളനിയിലെത്തിയതെന്നാണ് നാട്ടുകാർ പൊലീസിൽ നൽകിയ വിവരം. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരിച്ചിൽ നടത്തുകയായിരുന്നു

Share this story