വിവാഹാഭ്യർഥന നിരസിച്ചു; നെന്മാറയിൽ യുവതിയെയും അച്ഛനെയും വെട്ടിപ്പരുക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

nenmara

പാലക്കാട് വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. പ്രതി മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. 

നാല് വർഷമായി യുവതിയും ഗിരീഷും അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിന് ശേഷം ബസ് ഡ്രൈവറായ ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. 

ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പരുക്കേറ്റ ഇരുവരും നെന്മാറ ആശുപത്രിയിൽ ചികിത്സയിലാണ്. ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
 

Tags

Share this story