അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും; മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചതായി യൂസഫലി
ഗള്‍ഫിലെ സംഭവ വികാസങ്ങളെക്കുറിച്ച് അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുത് എന്ന് വ്യവസായി എം എ യൂസഫലി. മാധ്യമങ്ങളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യൂസഫലി പറഞ്ഞു. മലയാള മാധ്യമങ്ങള്‍ ‘അഗ്രസീവ് ‘ ആകുന്നതിനെുറിച്ച് യുഎഇ ഗവണ്‍മെന്റ് അധികൃതര്‍ ആരാഞ്ഞുവെന്നും യൂസഫലി പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിലക്ക് ഉള്‍പ്പടെ ഉണ്ടാകുമെന്നും യൂസഫലി മുന്നറിയിപ്പ് നല്‍കി.
ഈ സമയത്ത് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കിപ്പറയലും ആവശ്യമില്ലാത്ത എഐ നിര്‍മിത വിഡിയോ പ്രചരിപ്പിക്കലും ഉറപ്പില്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതാണെന്ന് യൂസഫലി ഓര്‍മിപ്പിച്ചു. എന്തുകൊണ്ടാണ് മലയാളം മാധ്യമങ്ങള്‍ മാത്രം ഇത്രയും അഗ്രസീവാകുന്നതെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നോട് ചോദിക്കുന്ന സാഹചര്യവുമുണ്ടായി. വാട്ട്‌സ്ആപ്പിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അല്ലെങ്കില്‍ തന്നെ ധാരാളം അനാവശ്യ വാര്‍ത്തകള്‍ വരുന്നുണ്ട്. സംഘര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഉറപ്പില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളെ ഗള്‍ഫിലെ ഭരണകൂടങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യൂസഫലി ഓര്‍മിപ്പിച്ചു. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, അസത്യ പ്രചരണം നടത്തിയാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും. കടുത്ത നടപടിയാകും ഭരണകൂടങ്ങള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ളതല്ലാത്തതും പൂര്‍ണമായി ഉറപ്പില്ലാത്തതുമായ വാര്‍ത്തകളൊന്നും നല്‍കരുതെന്നും റിപ്പോര്‍ട്ടിങില്‍ അഗ്രസീവാകരുതെന്നും അദ്ദേഹം പറഞ്ഞു.
