തട്ടിമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു

umar

തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന പരാമർശം നടത്തിയ സമസ്ത ജോയന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. നിസ അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി പി സുഹറ നൽകിയ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമർ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
 

Share this story