ഗതാഗത കുരുക്ക് പരിശോധിക്കാൻ മന്ത്രി നേരിട്ടിറങ്ങുന്നു; നാളെ തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിക്കും

ganesh

ഗതാഗത കുരുക്ക് പരിശോധിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങുന്നു. നാളെ തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗത കുരുക്കിൽ പരിശോധന നടത്തും

ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് മന്ത്രി ഉദ്ദേശിക്കുന്നത്. തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് പഠനം നടത്തും. 

ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, ദേശീയപാതാ അധികൃതർ, എറണാകുളം, തൃശ്ശൂർ ജില്ലാ കലക്ടർമാർ എന്നിവർ ഒപ്പമുണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്ന് യാത്ര തുടങ്ങും
 

Share this story