ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല; പരേഡ് വാഹന വിവാദത്തിൽ മന്ത്രി റിയാസ്

riyas

റിപബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോൾ വാഹനത്തിന്റെ വിശദാംശങ്ങൾ മന്ത്രിക്ക് പരിശോധിക്കാനാകില്ലെന്ന് റിയാസ് പറഞ്ഞു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പോലീസും ചേർന്നാണെന്നും മന്ത്രി പറഞ്ഞു

എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നാണ് കലക്ടറും പോലീസും അറിയിച്ചത്. മന്ത്രിക്ക് ഇതിൽ എന്താണ് റോൾ എന്ന് വാർത്ത നൽകിയവർ ആത്മപരിശോധന നടത്തണം. ഏത് വാഹനത്തിൽ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്തമുണ്ടാകും. ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മന്ത്രി പറഞ്ഞു.
 

Share this story