മകന് പിന്നാലെ അമ്മയും പോയി; വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

bindu

വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ മകൻ അമൽ(17) ഇന്ന് രാവിലെ മരിച്ചിരുന്നു

അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ തന്നെ മരിച്ചിരുന്നു. ഇന്നലെയാണ് രാജേന്ദ്രൻ ബിന്ദുവിനെ തീ കൊളുത്തിയത്. ഇതിനിടെ പൊള്ളലേറ്റ് രാജേന്ദ്രനും മരിച്ചു

ആറ് മാസമായി ബിന്ദുവും രാജേന്ദ്രനും പിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃവീട്ടിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാൻ പോലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും അമലിനെയും ഇയാൾ ആക്രമിച്ചത്.
 

Share this story